ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡലുമായി റോൾസ് റോയ്‌സ്

പുതിയ ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്. നിർമ്മാതാക്കളുടെ ബെസ്‌പോക്ക്, കോച്ച് ബിൽറ്റ് മോഡലാണിത്. കോച്ച് ബിൽഡിംഗ് വീണ്ടും അവതരിപ്പിച്ചതിനു ശേഷം ബ്രിട്ടീഷ് ബ്രാൻഡിന്റെ ആദ്യത്തെ കോച്ച് ബിൽറ്റ് മോഡലാണ് ബോട്ട് ടെയിൽ.

റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ബ്രാൻഡ് കമ്മീഷൻ ചെയ്ത 3 ബോട്ട് ടെയിലുകളിൽ ഒന്നാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .1932 റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ഇതിനകം സ്വന്തമാക്കിയിരിക്കുന്ന ദമ്പതികളുടെ ആവശ്യമനുസരിച്ചാണ് ഈ പ്രത്യേക റോൾസ് റോയ്‌സ് ബോട്ട് ടെയിൽ നിർമ്മിച്ചിരിക്കുന്നത്.

റോൾസ് റോയ്‌സ് വ്യക്തമാക്കിയതനുസരിച്ച്, മൂന്ന് ബോട്ട് ടെയിലുകളിലും ഓരോന്നിനും സമാനമായ സിലൗറ്റ് ഉണ്ടായിരിക്കാം, എന്നാൽ പരസ്പരം ഇവ വളരെ വ്യത്യസ്തമാണ്, ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഡിസൈൻ ഘടകങ്ങളുമുണ്ട്.

ഒറ്റനോട്ടത്തിൽ, ആധുനിക ഉപകരണങ്ങളും സാങ്കേതികതകളും ഉപയോഗിച്ച് നിർമ്മിച്ച ഒരു ആധുനിക വാഹനമാണ് പുതിയ റോൾസ് റോയ്‌സ് ബോട്ട് ടെയിൽ എന്ന് വ്യക്തമാണ്.എല്ലാം നാനോമീറ്റർ സ്കെയിലിൽ പെർഫെക്ടാണ്. മുന്നിൽ, കൂറ്റൻ ഗ്രില്ല് മുൻവശത്തെ മുഴുവൻ ആധിപത്യം പുലർത്തുന്നു.

എല്ലാ റോൾസ് റോയ്‌സിനെയും പോലെ, ഈ ബോട്ട് ടെയിലിലും ഡോറിൽ കുടകളുണ്ട്, എന്നാൽ ഈ ബെസ്‌പോക്ക് മോഡലിൽ ഡെക്കിനടിയിൽ ഒരു കുട കൂടിയുണ്ട്. ഇന്റീരിയറിന് 4 മുതിർന്നവരെ ഏറ്റവും ആഢംബരത്തിൽ ഉൾക്കൊള്ളാൻ കഴിയും.

Top