ഡോൺ, വ്രെയ്ത്ത് മോഡലുകളുടെ നിർമാണം അവസാനിപ്പിക്കാന്‍ റോൾസ് റോയ്‌സ്

2021 മോഡൽ വർഷത്തിനു ശേഷം യുഎസ് വിപണിയിൽ ഡോൺ, വ്രെയ്ത്ത് എന്നിവയുടെ ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് അത്യാഢംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ്. രാജ്യത്തെ റെഗുലേറ്ററി പ്രശ്നങ്ങൾ കാരണമാണ് അമേരിക്കയിൽ നിന്ന് ഡോൺ, വ്രെയ്ത്ത് മോഡലുകളുടെ നിർമാണം അവസാനിപ്പിക്കാൻ തീരുമാനമായത്. എങ്കിലും മറ്റ് രാജ്യങ്ങളിൽ ഇത് തുടർന്നും വിൽക്കുമെന്നാണ് റോൾസ് റോയ്‌സ് വ്യക്തമാക്കിയിരിട്ടുണ്ട്.

മറ്റ് രാജ്യങ്ങൾക്കായുള്ള മോഡലുകളുടെ ഉത്പാദനം 2023 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കലിനൻ, ഗോസ്റ്റ്, ഫാന്റം തുടങ്ങിയ മോഡലുകളിൽ റോൾസ് റോയ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കും.

Top