ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പന; മാന്ദ്യത്തെ തോല്‍പ്പിച്ച് റോള്‍സ് റോയിസ്

വാഹന വിപണിയില്‍ ലോകത്ത് മാന്ദ്യലക്ഷണങ്ങള്‍ കണ്ട വര്‍ഷമാണ് 2019. എന്നാല്‍ ബ്രിട്ടീഷ് അത്യാഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസിന് മാന്ദ്യം എന്തെന്നറിയാത്ത വര്‍ഷമായിരുന്നു 2019. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്.

കമ്പനിക്ക് റെക്കോര്‍ഡ് വില്‍പനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 5152 കാറുകളാണ് വിറ്റത്. 2018-ല്‍ 4,107 കാറുകളാണ് ലോകത്തിലാകമാനം വിറ്റഴിച്ചത്. ഇതിനേക്കാള്‍ 25% കൂടുതലാണ് 2019 വിറ്റിരിക്കുന്നു.

നാലു ലക്ഷം ഡോളറിലേറെ ( 2.8 കോടി രൂപ) വിലയുള്ള കള്ളിനന്‍ എസ്യുവിയാണ് വില്‍പനയില്‍ വലിയ പങ്കു വഹിച്ചത്. ഇന്ത്യയടക്കം അന്‍പതിലേറെ രാജ്യങ്ങളില്‍ കമ്പനി കാറുകള്‍ വില്‍ക്കുന്നു. ഫാന്റം, റെയ്ത്ത്, ഗോസ്റ്റ്, ഡോണ്‍ തുടങ്ങിയ മോഡലുകളും മികച്ച വില്‍പന നേടിയെന്നു കമ്പനി അറിയിച്ചു.

Top