ഇലക്ട്രിക് കാറുകളുമായി വാഹന വിപണിയില്‍ എത്താനൊരുങ്ങി റോള്‍സ് റോയ്‌സ്

ലക്ട്രിക് കാറുകളുമായി റോള്‍സ് റോയ്‌സും ഗ്രീന്‍ യുഗത്തിലേക്ക് ചുവട് വെയ്ക്കാന്‍ ഒരുങ്ങുന്നു.

റോള്‍സ് റോയ്‌സ് സി ഇ ഒ, ടോസ്റ്റന്‍ മുള്ളര്‍ ഓട്ടോസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

അതേസമയം, ഹൈബ്രിഡ് കാറില്‍ ചുവട് ഉറപ്പിക്കാതെ നേരിട്ട് ഇലക്ട്രിക് കാറുകളിലേക്ക് കടക്കാനാണ് റോള്‍സ് റോയ്‌സ് ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് കാറുകളാണ് ഇനി റോള്‍സ് റോയ്‌സിന്റെ ലക്ഷ്യമെന്നും ഇതിനിടയിലുള്ള ഹൈബ്രിഡ് ഘട്ടത്തിലേക്ക് റോള്‍സ് റോയ്‌സ് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ടോസ്റ്റന്‍ വ്യക്തമാക്കി.

ഹൈബ്രിഡ് സാങ്കേതികതയില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സുകള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പിക്കുമെന്ന് ടോസ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം, മാതൃസ്ഥാപനം ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിഷന്‍ 100 കോണ്‍സെപ്റ്റിനെ റോള്‍സ് റോയ്‌സ് കാഴ്ചവെച്ചിരുന്നു.

ഓട്ടോണമസ് ടെക്‌നോളിയില്‍ ഒരുങ്ങിയ സമ്പൂര്‍ണ ഇലക്ട്രിക് കാറാണ് വിഷന്‍ 100. വരും ഭാവിയില്‍ റോള്‍സ് റോയ്‌സ് ഓട്ടോണമസ് കാറുകളിലേക്ക് കടക്കുമെന്ന് സൂചിപ്പിച്ച ടോസ്റ്റന്‍, നിലവില്‍ ഓട്ടോമസ് കാറുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകത ഇല്ലെന്നും പറഞ്ഞു.

Top