അമിത വേഗത കുറയ്ക്കാന്‍ റോള്‍സ് റോയ്‌സ് അവതരിപ്പിച്ച വിചിത്രമായ കാര്‍ ‘ലീഗല്‍ലിമിറ്റ്’

legal limit

വാഹന പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഡലാണ് റോള്‍സ് റോയ്‌സ്. വേഗതയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് മോഡല്‍ കാഴച വയ്ക്കുന്നത്. അതേസമയം അമിത വേഗതയുടെ പേരില്‍ റോള്‍സ് റോയ്‌സ് ഉപഭോക്താക്കള്‍ പതിവ് ജയില്‍ സന്ദര്‍ശകരായ ഒരു കാലമുണ്ടായിരുന്നു.

അമിത വേഗതയ്ക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടി 1905 ല്‍ റോള്‍സ് റോയ്‌സ് കണ്ടെത്തിയ മാര്‍ഗമാണ് V8 എഞ്ചിനില്‍ ഒരുങ്ങിയ ‘ലീഗല്‍ലിമിറ്റ്’. ഇലക്ട്രിക് കാറുകള്‍ക്കുള്ള കമ്പനിയുടെ മറുപടി കൂടിയായിരുന്നു റോള്‍സ് റോയ്‌സ് ലീഗല്‍ലിമിറ്റ്.

എന്നാല്‍ ഇത്തരം കാറുകള്‍ നിരത്തില്‍ പരാജയമായപ്പോള്‍ പുതിയ കാറുകളെ അവതരിപ്പിക്കാന്‍ റോള്‍സ് റോയ്‌സ് തീരുമാനിക്കുകയായിരുന്നു. ‘അദൃശ്യമായ എഞ്ചിനോട്’ കൂടിയതും ഒന്ന് ഇലക്ട്രിക് കാറുകള്‍ക്ക് സമാനമായി ‘നിശബ്ദമായതും’ എന്നിങ്ങനെ രണ്ട് മോഡലുകളെയാണ്‌ കമ്പനി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

അന്നത്തെ കാലഘട്ടത്തില്‍ നിശ്ചയിക്കപ്പെട്ട 32 കിലോമീറ്റര്‍ (20 mph) വേഗപരിധിയ്ക്കുള്ളില്‍ പുതിയ കാറുകളെ ഒരുക്കണമെന്നതായിരുന്നു കമ്പനിയുടെ പ്രധാന തീരുമാനം. സമ്പന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കിയ ലീഗല്‍ലിമിറ്റ് തുടക്കത്തിലെ കനത്ത പരാജയമായിരുന്നു.

കമ്പനിയുടെ ഇംഗ്ലണ്ട് ഫാക്ടറിയില്‍ നിന്നുമാണ് കാറുകളെ റോള്‍സ് റോയ്‌സ് അണിനിരത്തുന്നത്.എന്നാല്‍ റോള്‍സ് റോയ്‌സിന്റെ ജനനം ജര്‍മ്മനിയില്‍ നിന്നുമാണ്. ജര്‍മ്മന്‍ ഫാക്ടറിയില്‍ നിന്നുമാണ് കാറിനുള്ള അലൂമിനിയം ബോഡി പാനലുകള്‍ ഒരുക്കുന്നത്.

മികവുറ്റ കാറുകളെ അണിനിരത്തുന്ന റോള്‍സ് റോയ്‌സിന്, മോഡലുകളെ തിരികെ വിളിക്കേണ്ട ആവശ്യം ഇത് വരെയും വന്നിട്ടില്ലെന്ന വാദവും ശക്തമാണ്. എന്നാല്‍ 2015ല്‍ ഗോസ്റ്റ് മോഡലുകളെ റോള്‍സ് റോയ്‌സ് തിരികെ വിളിച്ചിരുന്നു.

എന്നാലും ഇപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റുന്ന മോഡല്‍ തന്നെയാണ് റോള്‍സ് റോയ്‌സ്. മോഡല്‍ വാങ്ങുന്നതിനായി ലക്ഷങ്ങള്‍ ചിലവാക്കുന്നതിനായി വാഹന പ്രേമികള്‍ തയ്യാറാണ്.

Top