റോള്‍സ് റോയലിന്റെ ആദ്യത്തെ എസ്.യു.വി. ‘കള്ളിനന്‍’ ഇന്ത്യന്‍ വിപണിയില്‍

റോള്‍സ് റോയലിന്റെ ആദ്യത്തെ എസ്.യു.വി. ‘കള്ളിനന്‍’ ഇന്ത്യന്‍ വിപണിയില്‍.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ റോള്‍സ് റോയ്‌സ് സൗത്ത് ഇന്ത്യന്‍ ഡീലറായ കുന്‍ എക്സ്‌ക്ലൂസീവ്സ് കള്ളിനന്‍ അവതരിപ്പിച്ചു. 5341 എം.എം. നീളം, 2164 എം.എം. വീതി, 3295 എം.എം. വീല്‍ ബേസ് എന്നിവയാണ് വാഹനത്തിനുള്ളത്.

എതിര്‍ ദിശകളിലേക്ക് തുറക്കുന്ന കോച്ച്ഡോര്‍ വഴിയാണ് വാഹനത്തിലേക്കുള്ള പ്രവേശനം. പിന്നില്‍ മൂന്ന് സീറ്റ്, രണ്ട് സീറ്റ് എന്നീ ഓപ്ഷനുകള്‍ ഉണ്ട്.വാഹനത്തിന്റെ ഇന്റീരിയര്‍ മെറ്റല്‍, ലെതര്‍, വുഡ് എന്നിവയിലാണ് ഒരുക്കിയിരിക്കുന്നത്.

6.75 ലിറ്റര്‍ വി12 ക്വിന്‍ ടര്‍ബോ എന്‍ജിനും 567 എച്ച്.പി. കരുത്തും ഈ എന്‍ജിന്‍ സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍. ഓണ്‍ റോഡിലും ഓഫ് റോഡിലും അനായാസം യാത്ര ചെയ്യാം.

Top