റോള്‍ ചെയ്യാവുന്ന ഡിസ്‌പ്ലേ, എആര്‍ ഗ്ലാസ്സസ് ഓപ്പോയുടെ പുതിയ വരവ് അതിഗംഭീരം

റോള്‍ ചെയ്യാവുന്ന ഡിസ്‌പ്ലേയുള്ള പുതിയ ഫോണ്‍ ഓപ്പോ എക്‌സ് 2021, ഓപ്പോ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസ്സസ് 2021 എന്നിവ അവതരിപ്പിച്ച് ഓപ്പോ കമ്പനി. ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ഇന്നോ 2020 ഇവന്റിലാണ് ഓപ്പോ രണ്ട് പുതിയ ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രഖ്യാപിച്ചത്. റോള്‍ ചെയ്യാവുന്ന ഡിസ്‌പ്ലേ 6.7 ഇഞ്ച് മുതല്‍ 7.4 ഇഞ്ച് വരെയുള്ള വീതികളില്‍ സെറ്റ് ചെയ്യാന്‍ കഴിയും. ഒരു കടലാസ് ചുരുള്‍ നിവര്‍ത്തുന്നതിന് സമാനമാണ് പ്രവര്‍ത്തനമെന്നതാണ് ഓപ്പോ എക്‌സ് 2021ന്റെ പ്രത്യേകത. സാംസങില്‍ നിന്നുള്ള ഉപകരണങ്ങളില്‍ കാണുന്നതുപോലുള്ള മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ഉപയോക്താവ് സ്‌ക്രീനിന്റെ മടക്കിവെച്ച ഭാഗം നിവര്‍ത്തുമ്പോള്‍ മടക്കുകളൊന്നും ദൃശ്യമാകില്ല.

സ്‌ക്രീനിന് മാത്രം 12 പേറ്റന്റുകളുള്ള ഈ ഫോണിന് ആകെ 122 പേറ്റന്റുകള്‍ ഉണ്ടെന്ന് ഓപ്പോ പറയുന്നു. ഈ ഡിസ്‌പ്ലേയെ കമ്പനി ”കണ്ടിന്യുവസ്ലി വേരിയബിള്‍ ഒലെഡ് ഡിസ്‌പ്ലേ” എന്ന് വിളിക്കുന്നു. കമ്പനിയില്‍ നിന്നുള്ള മൂന്ന് പ്രൊപ്രൈറ്ററി സാങ്കേതികവിദ്യകള്‍ സ്‌ക്രീനില്‍ ഉപയോഗിക്കുന്നു. ഒരു റോള്‍ മോട്ടോര്‍ പവര്‍ട്രെയിന്‍, 2-ഇന്‍ -1 പ്ലേറ്റ്, സ്വയം വികസിപ്പിച്ച വാര്‍പ്പ് ട്രാക്ക് കരുത്തുള്ള സ്‌ക്രീന്‍ ലാമിനേറ്റ് എന്നിങ്ങനെ മൂന്ന് സാങ്കേതികവിദ്യകള്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നു. സ്‌ക്രീനിന് അടിയിലുള്ള 2-ഇന്‍ -1 പ്ലേറ്റ് ഡിസ്പ്ലേ സ്‌ക്രീന്‍ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്യുന്നതിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. പൂര്‍ണ്ണമായും വികസിക്കുമ്പോള്‍ സ്‌ക്രീനുകള്‍ പൂര്‍ണ്ണമായും പരന്നിരിക്കും എന്ന് പ്ലേറ്റ് ഉറപ്പാക്കുന്നു. സ്‌ക്രീന്‍ നിവര്‍ത്തുമ്പോള്‍ ‘റോള്‍ മോട്ടോര്‍ പവര്‍ട്രെയിന്‍’ സ്‌ക്രീനിനെ ചലിപ്പിക്കുന്നു.

ഉപകരണം സ്ഥിരത നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു വാര്‍പ്പ് ട്രാക്ക് ശേഷിയുള്ള സ്‌ക്രീന്‍ ലാമിനേറ്റും ഉണ്ട്. ഇത് എക്‌സ്ട്രാ സ്‌ട്രോങ്ങ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ലാമിനേറ്റ് 0.1 മില്ലിമീറ്റര്‍ മാത്രം കട്ടിയുള്ളതാണെന്ന് ഓപ്പോ അവകാശപ്പെടുന്നു. ഓപ്പോ 2021ന് 16: 9 അല്ലെങ്കില്‍ 4: 3 വ്യൂവിങ് ഫോര്‍മാറ്റുകള്‍ പിന്തുണയ്ക്കാന്‍ കഴിയും. ഫോണ്‍ അടുത്ത വര്‍ഷം ലോഞ്ച് ചെയ്യുമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അപ്പോള്‍ വെളിപ്പെടുത്തുമെന്നും ഓപ്പോ പറയുന്നു. എന്നാണ് ഇവയുടെ റിലീസ് തീയതി എന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും 2021 ല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് ഓപ്പോ പറഞ്ഞിട്ടുണ്ട്.

ഓപ്പോ എആര്‍ ഗ്ലാസ്സസ് 2021 ല്‍ സ്പ്ലിറ്റ് ഡിസൈന്‍ ഫോം ഫാക്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്‍ പതിപ്പിനെ അപേക്ഷിച്ച് 75 ശതമാനം കുറവാണ് ഇതിന് ഭാരം. ലൈറ്റ് ഡിസൈന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുഖപ്രദമായ ഫിറ്റ് ഉറപ്പാക്കുമെന്ന് ഓപ്പോ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. മുമ്പത്തെ പതിപ്പിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സിപിയു, ജിപിയുമായാണ് ഓപ്പോ എആര്‍ ഗ്ലാസുകള്‍ 2021 വരുന്നത്. ഗ്ലാസുകളില്‍ ഒരു സ്റ്റീരിയോ ഫിഷ് ഐ ക്യാമറ, ഒരു ടൈം ഓഫ് ഫ്‌ലൈറ്റ് (ഠീഎ) സെന്‍സര്‍, ഒരു ആര്‍ജിബി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 90 ഇഞ്ച് ടിവിയിലേതിന് സമാനമാണ് വിഷ്വലുകളെന്ന് ഓപ്പോ പറയുന്നു. മികച്ച ശബ്ദ ഇഫക്റ്റുകള്‍ക്കായി ഗ്ലാസുകളില്‍ ഒരു വലിയ സ്പീക്കറുണ്ട്.

ത്രിമാന ഇടങ്ങളിലെ ദൂരവും വിസ്തീര്‍ണവും അടക്കമുള്ള കാര്യങ്ങള്‍ മില്ലിസെക്കന്‍ഡിനുള്ളില്‍ അളക്കാനുള്ള കണക്കുകൂട്ടലിനെ ഗ്ലാസുകള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയുമെന്ന് ഓപ്പോ പറയുന്നു. ഇത് ഉപഭോക്താവിന് കൂടുതല്‍ സ്വാഭാവിക എആര്‍ എക്‌സ്പീരിയന്‍സിന് സഹായകരമാവും. കൂടുതല്‍ എആര്‍ അനുഭവങ്ങള്‍ അതിന്റെ ഗ്ലാസുകളില്‍ എത്തിക്കുന്നതിന് മറ്റ് പങ്കാളികളുമായി പ്രവര്‍ത്തിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ”ആര്‍ ഉള്ളടക്കത്തിന്റേതായ ഇക്കോസിസ്റ്റം ഒരു പുതിയ ഘട്ടത്തിലാണ്, ഇത് കൂടുതല്‍ വളരാന്‍ പങ്കാളികളുമായി പ്രവര്‍ത്തിക്കും,” ഒപിപിഒ വൈസ് പ്രസിഡന്റും ഒപിപിഒ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുമായ ലെവിന്‍ ലിയു പറയുന്നു. അടുത്ത വര്‍ഷം വരുന്ന ഓപ്പോ ഡവലപ്പര്‍ എആര്‍ പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചു. ഡവലപ്പര്‍മാര്‍ക്കായി 2021 ന്റെ രണ്ടാം പകുതിയില്‍ ഒരു ഓപ്പോ മൊബൈല്‍ എആര്‍, ഗ്ലാസ് പ്ലാറ്റ്‌ഫോം എന്നിവ ആരംഭിച്ചേക്കാം.

Top