അടിയന്തര പ്രമേയ ചര്‍ച്ചക്ക് തുടക്കം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റോജി എം ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്ത പ്രമേയചര്‍ച്ചക്ക് തുടക്കം. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്ചൂണ്ടിക്കാണിച്ച റോജി എം ജോണ്‍ ധനസ്ഥിതി മോശമാകാന്‍ കാരണം ഇടതുസര്‍ക്കാരെന്നും വിമര്‍ശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂര്‍ത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോണ്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിര്‍ത്തിവെച്ചാണ് അടിയന്തര പ്രമേയ ചര്‍ച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസില്‍ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Top