ടെന്നിസ് ഇതിഹാസത്തിനു മുമ്പില്‍ ചങ് ഹിയോണ്‍ വീണു; ഇരുപതാം ഗ്രാന്‍സ്‌ലാം ലക്ഷ്യമിട്ട് ഫെഡറര്‍

federar

മെല്‍ബണ്‍: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഇരുപതാം ഗ്രാന്‍സ്‌ലാം കിരീടം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. ടെന്നിസ് ആരാധകരെ അമ്പരപ്പിച്ച് സെമിയില്‍ കടന്ന ദക്ഷിണകൊറിയയുടെ സീഡില്ലാ താരം ചങ് ഹിയോണിനെ തറപറ്റിച്ചാണ് മുപ്പത്തിയാറുകാരനായ ഫെഡററിന്റെ മുന്നേറ്റം. നിലവിലെ ചാംപ്യന്‍ കൂടിയായ ഫെഡറര്‍ 6-1, 5-2 എന്ന സ്‌കോറില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഹിയോണ്‍ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡററിന്റെ ഏഴാം ഫൈനലാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചാണ് ഫെഡററിന്റെ എതിരാളി. കലാശപ്പോരില്‍ സിലിച്ചിനെ മറികടക്കാനായാല്‍ ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 20-ാം ഗ്രാന്‍സ്‌ലാം കിരീടവും ഫെഡററിനു സ്വന്തമാക്കാം. ആറു തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള നൊവാക് ജോക്കോവിട്ട്, റോയ് എമേഴ്‌സന്‍ എന്നിവരുടെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരം കൂടിയാണ് ഫെഡററിന് ഇത്.

Top