rojan narayanan join prithviraj film

ലയാള സിനിമ ചരിത്രത്തില്‍ അന്യഭാഷകളില്‍ നിന്ന് വില്ലന്‍മാരെ ഇറക്കിയ സംഭവങ്ങള്‍ നിരവധിയുണ്ട്. വില്ലന്‍വേഷത്തില്‍ മലയാള നടന്മാര്‍ മതിയാകില്ല എന്ന ഘട്ടത്തില്‍ തമിഴില്‍ നിന്നും വില്ലന്മാരെ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു.

പിന്നീടത് ഒരു പടി കൂടി കടന്ന് ബോളിവുഡില്‍ നിന്നുമായി. ഇപ്പോള്‍ ദേ വില്ലന്മാര്‍ വരുന്നത് അങ്ങ് ഹോളിവുഡില്‍ നിന്നുമാണ്. പൃഥ്വിരാജിന്റെ പ്രതിനായകനായിട്ടാണ് ഒരു ഹോളിവുഡ് നടന്‍ കൂടി മലയാളത്തില്‍ എത്തുന്നു.

റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാളം സിനിമയില്‍ ഹോളിവുഡ് നടനും മലയാളി വംശജനുമായ റോജര്‍ നാരായണന്‍ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

ദി ലെഫ്‌റ്റോവേഴ്‌സ്, വീഡ്‌സ്, കാസില്‍, ഹൗ ഐ മെറ്റ് യുവര്‍ മദര്‍ തുടങ്ങിയ ഹോളിവുഡ് പരമ്പരകളില്‍ അഭിനയിച്ച റോജര്‍ സിനിമയുടെ ഭാഗമാകാമെന്ന് സമ്മതിച്ചതായാണ് വിവരം.

ഡേവിഡ് എന്ന് പേരുള്ള വില്ലനെയാണ് റോജര്‍ അവതരിപ്പിക്കുക. സിനിമയുടെ അണിയറക്കാര്‍ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടപ്പോള്‍ അഭിനയിക്കാമെന്ന് താരം ഉറപ്പ് കൊടുത്തതായും പോര്‍ച്ചുഗലിലായിരിക്കും ഇദ്ദേഹം ഉള്‍പ്പെട്ട ഭൂരിഭാഗം രംഗങ്ങളെന്നും ചിത്രികരിക്കുന്നത്.

പാലക്കാട്ടും തിരുവനന്തപുരത്തും വേരുകളുള്ള റോജറിന് മലയാളം അറിയാം. ഇദ്ദേഹം തന്നെയാകും സിനിമയില്‍ ഡബ്ബും ചെയ്യുക. മലയാളം വീട്ടില്‍ കേട്ടാണ് വളര്‍ന്നതെന്നും തമിഴും സംസ്‌കൃതവും നന്നായി വഴങ്ങുന്നതിനാല്‍ മലയാളവും ഏളുപ്പമാണെന്നും റോജര്‍ പറഞ്ഞു.

നടന്മാരേക്കാള്‍ കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന മലയാളം ബംഗാളി സിനിമകള്‍ റോജര്‍ എന്നും ശ്രദ്ധിച്ചിരുന്നു. തീയറ്റര്‍ ആര്‍ടിസ്റ്റായാണ് റോജന്‍ അഭിനയ രംഗത്ത് എത്തിയത്.

സിനിമയില്‍ പാര്‍വ്വതിയാണ് നായിക. നിലവില്‍ രണ്ട് ഹോളിവുഡ് സിനിമകള്‍ ചെയ്തു വരുന്ന റോജര്‍ മൈനാക് ധര്‍ സംവിധാനം ചെയ്ത 417 മൈല്‍സ് പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. സാന്‍ഫ്രാന്‍സിസ്‌കോ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ ഇന്ത്യന്‍ പശ്ചാത്തലമാണ് പറയുന്നത്.

Top