രോഹിത് ശർമ്മയുടെ കന്നി ഫിഫ്റ്റി പിറന്നത് ദിനേശ് കാര്‍ത്തികിന്റെ ബാറ്റിൽ

Dinesh Karthik

നിലവിൽ ഇന്ത്യന്‍ ടീമിലെ 3 ഫോര്‍മാറ്റുകളിലേയും സ്ഥിരം സാന്നിധ്യമാണ് ഓപ്പണറും മികച്ച ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്‌റ്റെന്നു നേരത്തേ അറിയപ്പെട്ടിരുന്ന ഹിറ്റ്മാന്‍ ഓപ്പണിങിലേക്കു വന്നതോടെ ടെസ്റ്റിലും മികവ് പുലർത്തുകയാണ്. നിലവില്‍ പല ലോക റെക്കോര്‍ഡുകളും രോഹിത്തിന്റെ കൈകളിലൂടെ പിറന്നിട്ടുണ്ട്. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിനു സ്വന്തമാണ്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച ഏക താരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്.

രോഹിത്തിന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു. അന്നത്തെ മല്‍സരത്തില്‍ തന്റെ ബാറ്റുപയോഗിച്ചായിരുന്നു അദ്ദേഹം ഈ നേട്ടം കുറിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഒരു ടോക്ക്‌ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top