ചെന്നൈയില്‍ നിന്ന് മുംബൈ ടീമിലേക്ക് ചേക്കേറി സിവ;വരവേറ്റ് രോഹിത് ശര്‍മ്മ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ രാജാവാണ് ധോണി.സീസണ്‍ കിരീടവുമായാണ് നീണ്ട ഇടവേളക്കു ശേഷം ലീഗിലേക്കുള്ള മടങ്ങി വരവ് താരങ്ങള്‍ നടത്തിയത്.

കിരീടം സ്വന്തമാക്കിയത് ധോണിയും കൂട്ടരമാണെങ്കിലും താരമായത് ധോണിയുടെ മകള്‍ സിവയായിരുന്നു.എല്ലാ മത്സരങ്ങളിലും അച്ഛനും ടീമിനും പൂര്‍ണ്ണ പിന്‍തുണയുമായി സിവയും ധോണിയുടെ ഭാര്യ സാക്ഷിയും ഗ്യാലറിയില്‍ ഉണ്ടായിരുന്നു.
കളിയ്ക്ക് ശേഷം മൈതാനത്തിറങ്ങി ധോണിയ്‌ക്കൊപ്പം കളിചിരിയില്‍ ഏര്‍പ്പെടുന്ന സിവയുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയിരുന്നു.

എന്നാല്‍ സിവക്ക് മനമാറ്റം വന്നെന്നും,സിവ മുംബൈ ടീമിലേക്ക് കൂറുമാറിയെന്നുമാണ് രോഹിത് ശര്‍മ പറയുന്നത്.

‘ഞങ്ങള്‍ക്ക് പുതിയൊരു മുംബൈ ഫാനിനേക്കൂടി ലഭിച്ചു’ എന്ന കുറിപ്പോടെയാണ് രോഹിത് വീഡിയോ ട്വീറ്റ് ചെയ്തത്.നല്ല സ്വീകരണമാണ് രോഹിത്തിന്റെ ട്വീറ്റിന് ലഭിക്കുന്നത്.

Top