ലവ് യൂ ബ്രദര്‍മാന്‍, നീ ഇതിലും ഭേദപ്പെട്ട യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്ന്…

ന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ യുവരാജ് സിംഗ് തന്റെ 19 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിച്ചു. യുവിക്ക് ജീവിതത്തിലെ അടുത്ത ഇന്നിംഗ്‌സിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് എത്തിയത്. ബോളിവുഡ് താരങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ താരങ്ങളും യുവിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ്. യുവരാജ് സിംഗ് ഇതിലും മികച്ചൊരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നുവൊണ് രോഹിത് ശര്‍മ്മ ട്വീറ്റ് ചെയ്തത്.

ചിലതെല്ലാം നഷ്ടമാകുമ്പോള്‍ മാത്രമേ അത് നമുക്ക് എത്രത്തോളം വിലമതിക്കുന്നതാണെന്ന് മനസ്സിലാകു. ലവ് യൂ ബ്രദര്‍മാന്‍, നീ ഇതിലും ഭേദപ്പെട്ട യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്.

തനിക്ക് യോ-യോ ടെസ്റ്റില്‍ പരാജയം നേരിടേണ്ടി വരികയാണെങ്കില്‍ ഒരു സെന്‍ഡ് ഓഫ് മാച്ച് നല്‍കാമെന്ന് യുവരാജിനോട് ബിസിസിഐ പറഞ്ഞുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് സെന്‍ഡ് ഓഫ് മാച്ച് ആവശ്യമില്ലെന്നും താന്‍ യോ യോ ടെസ്റ്റ് പരാജയപ്പെടുകയാണെങ്കില്‍ അത് വഴി നേരെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു യുവരാജിന്റെ മറുപടി. പിന്നീടുള്ള യോ-യോ ടെസ്റ്റ് താന്‍ പാസ്സായെന്നും എന്നാല്‍ അതിനു ശേഷമുള്ള കാര്യം തന്റെ കൈയ്യിലല്ലെന്നും യുവരാജ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു.

Top