പരിശീലനത്തിനിടെ രോഹിത്തിന്റെ പരിക്ക്; മുംബൈക്ക് കനത്ത തിരിച്ചടി

മുംബൈക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലനത്തിനിടെ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതോടെയാണ് ടീം പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടക്കുന്ന മത്സരത്തില്‍ രോഹിതിന് കളത്തില്‍ ഇറങ്ങാന്‍ കഴിയുമോ എന്ന സംശയത്തിലാണ് ടീം. താരത്തിന് ഇന്ന് കളിക്കാനായില്ലെങ്കില്‍ മുംബൈ ബാറ്റിംഗിന് അത് വന്‍ തിരിച്ചടിയായിരിക്കും.

ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന് വലത്തേ തുടയ്ക്ക് പരിക്കേറ്റത്. വാംഖഡെ സ്റ്റേഡിയത്തില്‍ പരിക്കിനെത്തുടര്‍ന്ന് തളര്‍ന്ന് നിലത്തിരുന്ന രോഹിതിനെ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ പരിശോധിക്കുകയും, പിന്നീട് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു. വേദന കടിച്ചമര്‍ത്തിയാണ് താരം ഗ്രൗണ്ട് വിട്ടത്. പിന്‍ തുട ഞരമ്പിന് പരിക്കേറ്റതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രോഹിതിന്റെ പരിക്കിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ പരിക്കിന്റെ തീവ്രതയോ ഇത് വരെ മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കിയിട്ടില്ല.

അതേ സമയം പരിക്ക് ഗുരുതരമാണെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മുതല്‍ ആറാഴ്ച വരെ രോഹിതിന് വിശ്രമം വേണ്ടിവരും. അത് കൊണ്ട് തന്നെ വലിയ തലവേദനയിലാണ് ടീം.

Top