രോഹിത് ശര്‍മയുടെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സിന് എട്ടു വിക്കറ്റ് ജയം

mi

പൂന: രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ടു വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം മുംബൈ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. രോഹിത് ശര്‍മ (56) പുറത്താകാതെ നേടിയ അര്‍ധസെഞ്ച്വറിയാണ് മുംബൈയെ വിജയത്തില്‍ എത്തിച്ചത്.

33 പന്തുകളില്‍നിന്ന് രണ്ടു സിക്‌സും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും (44) ഇവിന്‍ ലെവിസും (47) നല്‍കിയ അടിത്തറയിലാണ് നായകന്‍ വിജയം സൃഷ്ടിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സൂര്യകുമാറും ലെവിസും 69 റണ്‍സെടുത്തു.

നേരത്തെ സുരേഷ് റെയ്‌ന പുറത്താകാതെ നേടിയ (75) അര്‍ധ സെഞ്ചുറിയാണ് ചെന്നൈയ്ക്കു മികച്ച സ്‌കോര്‍ നല്‍കിയത്. റെയ്‌ന 47 പന്തുകള്‍ നേരിട്ട് നാല് സിക്‌സും ആറ് ഫോറും പായിച്ചു. അമ്പാട്ടി റായ്ഡുവും (46) മികച്ച പ്രകടനമാണ് നടത്തിയത്. ധോണി 21 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി

Top