കൊറോണ മുന്‍കരുതല്‍ സന്ദേശവുമായി ക്രിക്കറ്റ് താരം രോഹിത് ശര്‍മ

മുംബൈ: കൊറോണ വൈറസ് വ്യപിക്കുന്ന ഭീതിയിലാണ് രാജ്യം. ഇതിനെക്കുറിച്ച് പ്രതികരിച്ച് പല താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത് ക്രിക്കറ്റ് താരം രോഹിത് ശര്‍മയാണ്. ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കൊറോണ ലക്ഷണങ്ങള്‍ കാണിച്ചാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം എന്ന മുന്‍കരുതല്‍ സന്ദേശമാണ് താരം നല്‍കിയിരിക്കുന്നത്.

”കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഒരു വിഷമഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് അറിയണം. ലക്ഷണങ്ങള്‍ കാണിച്ചാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. കാരണം നമ്മുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണം, നമുക്കെല്ലാവര്‍ക്കും തിയേറ്ററില്‍ പോയി സിനിമ കാണണം. രോഗികളുടെ പരിചരണത്തിനായി ത്യാഗം സഹിക്കുന്ന എല്ലാ ഡോക്റ്റര്‍മാരേയും നേഴസുമാരേയും എന്തുപറഞ്ഞ് അഭിനന്ദിക്കണം എന്നറിയില്ല.” രോഹിത് പറഞ്ഞു.

Top