സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി രോഹിത് ശര്‍മ്മയുടെ ട്വീറ്റ്; കാരണം തിരഞ്ഞ് ആരാധകര്‍

ന്യൂഡല്‍ഹി: താന്‍ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത് രാജ്യത്തിന് വേണ്ടി കൂടിയാണ് എന്ന ട്വീറ്റുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുമ്പോഴാണ് പുതിയ ട്വീറ്റുമായി രോഹിത് രംഗത്ത് എത്തിയിരിക്കുന്നത്.

‘ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിനു വേണ്ടിക്കൂടിയാണ്’- രോഹിത് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ഇതോടെ സംഭവമെന്താണ് എന്ന് പിടികിട്ടാതെ സോഷ്യല്‍മീഡിയയും തലപുകയ്ക്കുകയാണ്. ഗ്യാലറിയിലെ ആരാധകര്‍ക്കു നടുവിലൂടെ ബാറ്റിങ്ങിനിറങ്ങുന്ന തന്റെ ചിത്രത്തിനൊപ്പമുള്ള ഈ വാചകത്തില്‍ സ്മൈലികളുടെയോ മറ്റെന്തെങ്കിലും ചിഹ്നങ്ങളുടെയോ അകമ്പടിയുമില്ല. അതുകൊണ്ടു തന്നെ താരം ഈ പോസ്റ്റിപ്പോള്‍ എന്തിനാണ് ഇട്ടതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

Top