ഏകദിന, ടി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഏകദിന, ടി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം താരം ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, കോലി ടി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ രോഹിത് പകരം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടി-20ക്കൊപ്പം ഏകദിന മത്സരങ്ങളിലും രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകാന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് സമ്മതമറിയിച്ചു എന്ന് സൂചനകളുണ്ട്.

Top