ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ താന്‍ തന്നെ നായകനാകുമെന്ന് രോഹിത് ശര്‍മ്മ

മുംബൈ: ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ താന്‍ തന്നെ നായകനാകുമെന്ന് രോഹിത് ശര്‍മ്മ. താരം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ശേഷം രോഹിത് ശര്‍മ്മയും സംഘവും കടുത്ത നിരാശയിലായിരുന്നു. ഫൈനല്‍ തോല്‍വിയെക്കുറിച്ച് ചോദിക്കുമ്പോള്‍ രോഹിത് ശര്‍മ്മ പലപ്പോഴും മറുപടി പറഞ്ഞിരുന്നില്ല. തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയ ശേഷമാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്.

ഇന്ത്യ പരമാവധി ശ്രമം നടത്തി. എന്നാല്‍ അവസാന ഘട്ടത്തില്‍ വിജയം നേടാന്‍ കഴിഞ്ഞില്ല. ടീം മുഴുവന്‍ നിരാശരായി. ആരാധകര്‍ക്കും നിരാശരാണെന്ന് തനിക്ക് അറിയാം. പക്ഷേ ഇന്ത്യയ്ക്ക് ഒരു അവസരം കൂടിയുണ്ട്. ഒരിക്കല്‍കൂടെ നമ്മള്‍ ഒരുമിച്ച് ശ്രമിക്കുമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

അഫ്?ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ത്തിന് വിജയിച്ച ശേഷവും ലോകകപ്പ് തോല്‍വിയെക്കുറിച്ച് ചോദ്യങ്ങള്‍ വന്നു. എന്നാല്‍ ലോകകപ്പിനെക്കുറിച്ച് ഇനി ചിന്തിക്കാന്‍ പോലുമില്ലെന്നാണ് രോഹിതിന്റെ വാക്കുകള്‍. ഏകദിന ലോകകപ്പ് തനിക്ക് ഏറെ വലുതാണ്. എന്നാല്‍ അതിനര്‍ത്ഥം താന്‍ ട്വന്റി 20 ലോകകപ്പിനോ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനോ പ്രധാന്യം നല്‍കുന്നില്ല എന്നല്ല. പക്ഷേ അതിനേക്കാള്‍ വലുതായിരുന്നു ഏകിദന ലോകകപ്പെന്നും രോഹിത് വ്യക്തമാക്കി.

Top