പരിശീലനം ആരംഭിച്ച് രോഹിത് ശർമ്മ

rohithsharma

ൽഹി ; ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ട്രെയിനിങ് ആരംഭിച്ചു. പൂർണമായും മാച്ച് ഫിറ്റ് അല്ലാത്തതിനാൽ ഓസ്ട്രേലിയൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു.

ടെസ്റ്റ് മത്സരങ്ങൾക്കു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് അറിയിച്ചാണ് ബിസിസിഐ രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്. നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Top