രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു

സ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ചേതേശ്വര്‍ പൂജാരക്ക് പകരം രോഹിത് ശര്‍മയെ തെരഞ്ഞെടുത്തു. വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതോടെ രോഹിത് മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പായി. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിച്ച ശേഷമാണ് ഓസ്ട്രേലിയയിലേക്ക് പോയത്. ഓസ്ട്രേലിയയിലെത്തിയെങ്കിലും രോഹിത്തിന് സിഡ്നിയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഇതിനു ശേഷം ബുധനാഴ്ചയാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്.

അടുത്ത മാസം ഏഴിന് സിഡ്നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന. രോഹിത് എത്തുമ്പോള്‍ മായങ്ക് അഗര്‍വാളോ ഹനുമാ വിഹാരിയോ പുറത്താവും.

Top