രോഹിത് എങ്ങനെ ഹിറ്റ്മാനായി; പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാനായാണ് രോഹിത് ശര്‍മ്മ അറിയപ്പെടുന്നത്. ബൗളര്‍മാരുടെ മേല്‍ ആധിപത്യം നേടുന്ന തരത്തിലുള്ള കൂറ്റനടികളാണ് രോഹിതിന്റെ ആ പേരിന് പിന്നില്‍. എന്നാല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന് ഈ പേര് ആരാണ് ചാര്‍ത്തിക്കെടുത്തതെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല.

ഈ പേര് എങ്ങനെ വന്നു എന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി സാക്ഷാല്‍ ഹിറ്റ്മാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മുംബൈ ഇന്ത്യന്‍സ് തയ്യാറാക്കിയ വീഡിയോയിലാണ് രോഹിത് ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് എന്നെ ആദ്യമായി ഹിറ്റ്മാന്‍ എന്നു വിളിച്ചത്. 2013-ല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ കാലത്തായിരുന്നു അത്. പിന്നീട് കമന്റേറ്റര്‍മാരും ആരാധകരും ആ പേര് ഏറ്റെടുക്കുകയായിരുന്നു.’ രോഹിത് വ്യക്തമാക്കി.

Top