ഇവരാണ് മികച്ചത്; ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത് ശര്‍മ

മുംബൈ: തനിക്ക് ഏറ്റവും മികച്ചതായി തോന്നിയ അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമില്‍ ഹര്‍ഭജന്‍ സിംഗുമായി ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ. സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാവ് എന്നിവരെയാണ് രോഹിത് ശര്‍മ തിരഞ്ഞെടുത്തത്. എന്നാല്‍, സുനില്‍ ഗവാസ്‌കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ പേരുകള്‍ രോഹിത് പറഞ്ഞിട്ടില്ല.

ക്രിക്കറ്റ് കണ്ട് വളരുമ്പോള്‍ സജീവമായിരുന്ന താരങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി. സച്ചിന്‍ പ്രകടനങ്ങള്‍ കണ്ടാണ് വളര്‍ന്നത്. പിന്നാലെ മറ്റുതാരങ്ങളെ പിന്തുടര്‍ന്നു. 2002 ഇംഗ്ലീഷ് പരമ്പരയില്‍ എത്ര സെഞ്ചുറികളാണ് രാഹുല്‍ ദ്രാവിഡ് നേടിയത്.

ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്താന്‍ കെല്‍പ്പുളള ബാറ്റ്സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്. ഇവരെകൂടാതെ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് എന്റെ പട്ടികയെന്ന് രോഹിത് പറയുന്നു. വരും വര്‍ഷങ്ങളില്‍ വരാനുള്ള മൂന്ന് ലോകകപ്പുകളില്‍ രണ്ടെണ്ണമെങ്കിലും സ്വന്തമാക്കുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

Top