തന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കുന്നില്ലെന്നും രോഹിത് ശര്‍മ

സ്‌ട്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ഉയരുന്ന ഊഹാപോഹങ്ങളില്‍ പ്രതികരണമറിയിച്ച് രോഹിത് ശര്‍മ. ഐപിഎല്ലിനിടെ പരിക്കേറ്റതിനാലാണ് രോഹിത് പര്യടനത്തില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് ബിസിസിഐ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ തന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പോയാല്‍ എതിരാളികളെ നേരിടാന്‍ സജ്ജമാണെന്നുമാണ് രോഹിത് പറഞ്ഞത്.

ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയ പര്യടനത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയതും പിന്നീട് ടെസ്റ്റ് സ്‌ക്വാഡില്‍ ചേര്‍ത്തതുമെല്ലാ
മാണ് വിവാദങ്ങള്‍ പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ താന്‍ ബിസിസിഐയുമായും മുംബൈ ഇന്ത്യന്‍സുമായും നിരന്തരം ആശയവിനിമയം നടത്തുകയായിരുന്നുവെന്നും എന്താണ് മറ്റുള്ളവര്‍ സംസാരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു രോഹിതിന്റെ പ്രതികരണം.

ടെസ്റ്റിന് തയ്യാറാകാന്‍ മൂന്നര ആഴ്ച മാത്രമാണ് വേണ്ടത്. ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുന്നോടിയായി ഇപ്പോള്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്ന് തിരിച്ചുവരവിനായുള്ള പരിശീലനത്തിലാണ് രോഹിത്. പ്ലേ ഓഫുകള്‍ക്ക് തൊട്ടുമുമ്പ് തനിക്ക് കളിക്കാന്‍ തക്ക വിധത്തില്‍ പരിക്ക് ശരിയാകുമെന്നാണ് കരുതുന്നതെന്നും എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ പ്ലേ ഓഫുകള്‍ കളിക്കില്ലെന്നും രോഹിത് പറഞ്ഞു.

ഗ്രൗണ്ടില്‍ പോയില്ലെങ്കില്‍ ശരീരം എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാവുന്നില്ലെന്നും രോഹിത് ചോദിക്കുന്നു. പരിക്ക് ശരിയാവാന്‍ കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. തുടര്‍ച്ചയായി ഗെയിമുകള്‍ ഉള്ളതിനാലാണ് താന്‍ ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കായി ഓസ്ട്രേലിയയിലേക്ക് പോകാത്തത്. നവംബര്‍ 27 ന് ആരംഭിക്കുന്ന ലിമിറ്റഡ് ഓവര്‍ മത്സരങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 50 പന്തില്‍ 68 റണ്‍സ് നേടിയിരുന്നു ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ വൈസ് ക്യാപ്റ്റന്‍ രോഹിത്.

Top