‘ബുദ്ധി ഉപയോഗിച്ചു കൂടെ…’ സൈനിയോട് ദേഷ്യപ്പെട്ട് രോഹിത് ശര്‍മ

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി- 20 മത്സരത്തിനിടെ പേസ് ബൗളര്‍ നവ്ദീപ് സൈനിയോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 12-ാം ഓവറില്‍ സൈനി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ വഴങ്ങിയതോടെയാണ് രോഹിത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ലെഗ് സൈഡില്‍ ഫുള്‍ടോസ് എറിഞ്ഞ സൈനിയെ ടെംബാ ബവുമ ബൗണ്ടറിയടിച്ചതിനു പിന്നാലെ അസ്വസ്ഥനായി കാണപ്പെട്ട രോഹിത് താരത്തോട് ബുദ്ധി ഉപയോഗിച്ച് ബൗള്‍ ചെയ്യൂ എന്ന് ആംഗ്യം കാണിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇടയ്ക്കുവെച്ച് ഫീല്‍ഡ് വിട്ടപ്പോള്‍ ക്യാപ്റ്റന്റെ ചുമതല വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയ്ക്കായിരുന്നു. മത്സരത്തില്‍ ടോസ് നേടിയിട്ടും ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒമ്പതു വിക്കറ്റിന് മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ രണ്ട് ഓവറില്‍ സൈനി 25 റണ്‍സാണ് വഴങ്ങിയത്.

Top