ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനു മുന്നേ ബാറ്റിങ് സ്ഥാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശര്‍മ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനു മുന്നേ ബാറ്റിങ് സ്ഥാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ കളിക്കുന്നതില്‍ വ്യക്തിപരമായി തനിക്ക് ഇഷ്ടക്കേടുണ്ടെന്ന് രോഹിത് പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറിലേക്ക് മാറ്റിയതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത്.

ഓപ്പണറുടെ വിക്കറ്റ് നേരത്തേ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ പരിക്കേല്‍ക്കുകയോ ചെയ്താല്‍ മൂന്നാംനമ്പറില്‍ വരുന്നയാള്‍ ഓപ്പണിങ് ബാറ്ററുടെ ധര്‍മം നിര്‍വഹിക്കണം. അവിടെ അത്തരത്തിലുള്ള വ്യത്യാസങ്ങളില്ലെന്നും രോഹിത് പറഞ്ഞു.’ബാറ്റിങ് സ്ഥാനത്തെക്കുറിച്ച് നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നത് വ്യക്തിപരമായ കാര്യമാണ്. വ്യക്തിപരമായി, മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷനോട് എതിര്‍പ്പാണ്. അതാണ് അക്കാര്യത്തിലുള്ള എന്റെ അഭിപ്രായം. ഒന്നുകില്‍ നിങ്ങള്‍ ബാറ്റ് ഓപ്പണ്‍ ചെയ്യുക, അല്ലെങ്കില്‍ അഞ്ചാമതോ ആറാമതോ ഇറങ്ങുക. പക്ഷേ, ഓപ്പണിങ് ബാറ്റിങ് തുടങ്ങിയതുമുതല്‍ മൂന്നാംനമ്പര്‍ മുതല്‍ ഏഴാംനമ്പര്‍ വരെയുള്ള സ്ഥാനങ്ങള്‍ ആര്‍ക്കും ന്യായമായ സ്ഥാനമാണെന്ന് ഞാന്‍ കരുതുന്നില്ല;- രോഹിത് പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിനെ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഓപ്പണിങ് സ്ഥാനത്തുനിന്നു മൂന്നാം നമ്പറിലേക്ക് മാറ്റിയതു സംബന്ധിച്ചായിരുന്നു രോഹിതിനോട് ചോദിച്ചത്. ബാറ്റിങ് പൊസിഷനെന്നത് ബാറ്റര്‍മാരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് രോഹിത് പറഞ്ഞു. ഓപ്പണിങ് ബാറ്റിങ്ങില്‍ ഇറങ്ങിത്തുടങ്ങിയതോടെ മറ്റു സ്ഥാനങ്ങള്‍ അഹിതമായി തോന്നിയിരുന്നെന്നും രോഹിത് വ്യക്തമാക്കി.

Top