ഐസിസി റാങ്കിംഗില്‍ രോഹിത് ശര്‍മയ്ക്ക് മുന്നേറ്റം

ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങള്‍ മുന്നേറിയാണ് രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായുള്ള ഏകദിന പരമ്പരയില്‍ നേടിയ ഇരട്ടസെഞ്ച്വറിയാണ് രോഹിത്തിനെ ഈ നേട്ടത്തിലേക്ക് വളിതെളിച്ചത്.

168 റണ്‍സോടെ ശിഖര്‍ ധവാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 14-ാമതെത്തി. ലങ്കക്കെതിരായ പരമ്പര കളിച്ചില്ലെങ്കിലും 876 പോയന്റുമായി വിരാട് കോഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. എ.ബി. ഡിവില്ല്യേഴ്‌സ്(872) രണ്ടും ഡേവിഡ് വാര്‍ണര്‍(865) മൂന്നും സ്ഥാനത്താണ്. എം.എസ്. ധോണിയാണ്(11) ആദ്യ 15ലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

ബൗളിങ്ങില്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ 23 സ്ഥാനം മെച്ചപ്പെടുത്തി 28-ാം സ്ഥാനത്തെത്തിയപ്പോള്‍ കുല്‍ദീപ് യാദവ് 16 സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ മികച്ച സ്ഥാനമായ 56ലെത്തി. ബൗളിങ്ങില്‍ പാകിസ്ഥാന്റെ ഹസന്‍ അലിയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിര്‍ രണ്ടും ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നും സ്ഥാനത്താണ്

Top