ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് പ്രതിഫലം ഉയര്‍ത്താനുള്ള ബിസിസിഐ തീരുമാനത്തെ പ്രശംസിച്ച് രോഹിത് ശര്‍മ്മ

ഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ക്ക് പ്രതിഫലം ഉയര്‍ത്താനുള്ള ബിസിസിഐ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ജയ് ഷായും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ടെസ്റ്റാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോര്‍മാറ്റ്. പ്രതിഫലം ഉയര്‍ത്താനുള്ള തീരുമാനം ടെസ്റ്റ് ക്രിക്കറ്റിലേക്ക് താരങ്ങളെ അടുപ്പിക്കുമെന്നും രോഹിത് വ്യക്തമാക്കി.

അതിനിടെ പണം ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രോത്സാഹനമല്ലെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍. റെഡ് ബോള്‍ ക്രിക്കറ്റിന്റെ വെല്ലുവിളികള്‍ മനസിലാക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വേണ്ടത്. പണം ടെസ്റ്റ് ക്രിക്കറ്റിനെ കീഴടക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.

ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് വരുമാനം. ഇതിന് പുറമെ ഒരു വര്‍ഷം ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്‍സന്റീവും ലഭിക്കും. സമീപ കാലത്ത് ആഭ്യന്തര ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും താരങ്ങള്‍ ഒഴിവാക്കുന്നത് കൂടെ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.

Top