ലോകകപ്പില്‍ ശ്രീലങ്കയെ കീഴടക്കി സെമിഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ് രോഹിത് ശർമ

കദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ 302 റണ്‍സിന് കീഴടക്കി സെമി ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. 358 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയതിന് ശേഷം 55 റണ്‍സിനായിരുന്നു ലങ്കയെ നീലപ്പട പുറത്താക്കിയത്. മത്സരശേഷം ടീമിന്റെ പ്രകടനത്തില്‍ രോഹിത് വാചാലനാകുക മാത്രമല്ല, ചില ഉത്തരവാദിത്തങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തുകയും ചെയ്തു.

ഏഷ്യ കപ്പ് മുതലുള്ള മത്സരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ വിക്കറ്റിന് പിന്നിലെ കെ എല്‍ രാഹുലിന്റെ പ്രകടനം പ്രശംസാര്‍ഹമാണ്, പ്രത്യേകിച്ചും ഡിആര്‍എസിന്റെ കാര്യത്തില്‍. പലപ്പോഴും രാഹുലിന്റെ നിര്‍ദേശങ്ങളായിരുന്നു ഇന്ത്യയ്ക്ക് അനുകൂലമായി തിരിഞ്ഞത്.ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ഇത് വ്യക്തമായിരുന്നു. രാഹുലിന്റെ രണ്ട് നിരീക്ഷണങ്ങളാണ് മത്സരത്തില്‍ കൃത്യമായത്. ആദ്യത്തേത് എല്‍ബിഡബ്ല്യുവിനെതിരായുള്ള രാഹുലിന്റെ തീരുമാനമായിരുന്നു.

ശുഭ്മാന്‍ ഗില്‍ (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു നിശ്ചിത 50 ഓവറില്‍ ഇന്ത്യ 357 റണ്‍സെടുത്തത്. ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റുമായി ലങ്കയ്ക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് ഷമി (അഞ്ച് വിക്കറ്റ്), മുഹമ്മദ് സിറാജ് (മൂന്ന് വിക്കറ്റ്), ജസ്പ്രിത് ബുംറ (ഒരു വിക്കറ്റ്) എന്നിവരടങ്ങിയ ഇന്ത്യയുടെ പേസ് ത്രയത്തിന് മുന്നില്‍ ലങ്കയ്ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. കേവലം 55 റണ്‍സിലായിരുന്നു ടീം പുറത്തായത്.

 

Top