ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇടംനേടി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ

ഹാമില്‍ട്ടണ്‍: ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 10,000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം ക്ലബില്‍ ഇടം പിടിച്ചത്.

വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ താരങ്ങളാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

16,119 റണ്‍സ് നേടിയ സെവാഗ് ആണ് മുന്നിലുള്ളത്. അതേസമയം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 15,335 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് 12,25റണ്‍സുമായി സുനില്‍ ഗവാസ്‌കറാണുള്ളത്.

Top