ഡല്‍ഹി സംഭവം; അവസാനം പ്രതികരിച്ച് രോഹിത് ശര്‍മ, ആശ്വാസമെന്ന് ആരാധകര്‍

ന്യൂഡല്‍ഹി: സിഎഎക്കെതിരെ ഡല്‍ഹിയില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ രോഹിത് ശര്‍മ. രാജ്യ തലസ്ഥാനം പുകയുമ്പോള്‍ കായിക രംഗത്തു നിന്നും ആരും തന്നെ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും നിലവില്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിളിച്ചിരുന്നു.

കലാപത്തിനെതിരെ സ്വന്തം അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാന്‍ രോഹിത്. ട്വിറ്ററിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. ”ഡല്‍യിലെ കാഴ്ചകള്‍ നല്ലതായി തോന്നുന്നില്ല. എല്ലാം ഉടനെ നേരയാവുമെന്ന് തന്നെ കരുതാം.” – രോഹിത് ശര്‍മയുടെ ട്വീറ്റ്.

ഇന്ത്യന്‍ ടീമിനെ നെഞ്ചേറ്റി നടക്കുന്നവര്‍ക്ക് ഈ ട്വീറ്റ് ഒരു ആശ്വാസം തന്നെയാണ്. ഒരാളെങ്കിലും ഉണ്ടായല്ലൊ അഭിപ്രായം പറയാന്‍ എന്നാണ് മിക്ക ആരാധകരും പറയുന്നത്. എന്നാല്‍, രോഹിത്തിന്റെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണമാണ് എത്തുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ദിവസങ്ങളായി നടക്കുന്ന കലാപത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വെടിവയ്പ്പും കല്ലേറും തീവയ്പ്പുമെല്ലാം മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുമ്പോള്‍ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്.

Top