പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് തിരികെ എത്താൻ പരിശീലനം ആരംഭിച്ച് രോഹിത് ശർമ്മ

ബെംഗളൂരു: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമാകുന്നതിനായി ഓപ്പണര്‍ രോഹിത് ശര്‍മ്മ പരിശീലനം ആരംഭിച്ചു. പൂര്‍ണ്ണ ഫിറ്റ്നെസിലേക്ക് തിരികെ എത്താനുള്ള പരിശീലനമാണ് രോഹിത് ആരംഭിച്ചിരിക്കുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിതിന്റെ പരിശീലനം.

രോഹിതിന് ഐ.പി.എല്ലില്‍ കളിക്കുന്നതിനിടയില്‍ പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി എന്ന് രോഹിത് പറഞ്ഞു എങ്കിലും രോഹിത് പൂര്‍ണ്ണ ഫിറ്റ്നെസില്‍ എത്താന്‍ ഇനിയും സമയം വേണം എന്നാണ് ഇന്ത്യ പറഞ്ഞത്. അതുകൊണ്ട് തന്നെ രോഹിതിനെ ടെസ്റ്റ് സ്ക്വാഡില്‍ മാത്രമെ ഉള്‍പ്പെടുത്തിയിട്ടുമുള്ളൂ. പരിക്ക് ഭേദമായ രോഹിത് ശര്‍മ്മ ഐ പി എല്‍ ഫൈനലില്‍ മികച്ച ഒരു ഇന്നിങ്സുമായി മുംബൈയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. രോഹിതും ഇഷാന്ത് ശര്‍മ്മയും ടെസ്റ്റ് പരമ്പരക്ക് വേണ്ടി ഇപ്പോള്‍ ഒരുമിച്ച്‌ പരിശീലനം നടത്തുകയാണ്. ഇരുവരും ഒരുമിച്ച്‌ തന്നെയാകും ഓസ്ട്രേലിയയിലേക്ക് പോകുന്നതും.

Top