ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ

അഹമ്മദാബാദ്: 2023 ലോകകപ്പില്‍ മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് നേടിയിരിക്കുന്നത്.

2019 ലോകകപ്പില്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കിയ റെക്കോഡാണ് ഇത്തവണ രോഹിത് മറികടന്നിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ 578 റണ്‍സാണ് വില്യംസണ്‍ നേടിയത്.

ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ 31 പന്തില്‍ നിന്ന് 47 റണ്‍സെടുത്തതോടെ ഇത്തവണ 11 കളികളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 597 റണ്‍സായി. 54.27 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും അടക്കമാണ് രോഹിത്ത് കൈവരിച്ചിരിക്കുന്നത്.

Top