ആരാധകര്‍ കൂടെ ഇല്ലെങ്കില്‍ ഇത് സാധ്യമാകില്ല; നന്ദി അറിയിച്ച് രോഹിത് ശര്‍മ

ഖേല്‍ രത്‌ന പുരസ്‌കാരം സ്വന്തമാക്കിയതിനു പിന്നാലെ ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു രോഹിത് നന്ദി അറിയിച്ചത്.

ഇത്രയും വലിയൊരു കായിക ബഹുമതി നേടാനായതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അതിന് താന്‍ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും രോഹിത് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

ആരാധകരുടെ പിന്തുണയില്ലാതെ ഇത് ഒരിക്കലും സാധ്യമാവില്ലായിരുന്നെന്നും തന്നെ തുടര്‍ന്നും പിന്തുണയിക്കണമെന്നും തുടര്‍ന്നും ഇന്ത്യക്ക് ഒരുപാടു ബഹുമതികള്‍ താന്‍ നേടി കൊടുക്കുമെന്നും രോഹിത് കുറിച്ചു.

Top