ഇന്ത്യന്‍ ടീമംഗങ്ങളെ പുകഴ്ത്തി പ്രമുഖര്‍;രോഹിത് ഉഗ്രന്‍ ബാറ്റ്‌സ്മാനാണെന്ന് ഗവാസ്‌ക്കര്‍

ദുബായ്: ഇന്ത്യന്‍ ടീമംഗങ്ങളെ പുകഴ്ത്തി പ്രമുഖര്‍ രംഗത്ത്. ഏഷ്യ കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം ജയിച്ചതോടെ ടീമംഗങ്ങളെ പുകഴ്ത്തി സുനില്‍ ഗവാസ്‌ക്കര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത് വന്നത്. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഏഷ്യാ കപ്പില്‍ നടത്തുന്നതെന്നാണ് ഗവാസ്‌ക്കറിന്റെ വിലയിരുത്തല്‍.

വിദേശ പിച്ചുകളില്‍ മികവിലേക്കുയരാന്‍ സാധിക്കാതിരുന്ന രോഹിതിനെ ഇന്ത്യയ്ക്ക് സമാനമായ യുഎഇയിലെ പിച്ചുകളില്‍ മികവിലെത്തുന്നതിനാല്‍ പുകഴ്ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇന്ന് ഇന്ത്യയുടെ നാലാം മത്സരത്തില്‍ പാക്കിസ്ഥാനാണ് എതിരാളി. പാക്കിസ്ഥാനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. കുറഞ്ഞ സ്‌കോറിന് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടിയ ഇന്ത്യ എട്ട് വിക്കറ്റിന് അയല്‍ രാജ്യക്കാരെ തോല്‍പ്പിച്ചിരുന്നു.

Top