ഐ ലീഗ് ഫുട്‌ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ റെക്കോര്‍ഡ് രോഹിത് ധനുവിന്

ഐസോള്‍: ഐ ലീഗ് ഫുട്‌ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ റെക്കോര്‍ഡ് ഇനി പതിനാറുകാരന്‍ രോഹിത് ധനുവിന് സ്വന്തം. ഇന്നലെ മുന്‍ ചാംപ്യന്മാരായ ഐസോള്‍ എഫ്‌സിക്കെതിരെ ഇന്ത്യന്‍ ആരോസിനു വേണ്ടി നേടിയ ഗോള്‍ ആണ് മനുവിനെ ഈ നേട്ടത്തിലേക്കെത്തിച്ചത്. 1-0ന് ഇന്ത്യന്‍ ആരോസ് കളി വിജയിച്ചു.

എഐഎഫ്എഫ് എലീറ്റ് അക്കാദമിയിലൂടെ രംഗത്തെത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ രോഹിത് ധനു ഇന്ത്യന്‍ അണ്ടര്‍ 16, അണ്ടര്‍ 17 ടീമുകളില്‍ കളിച്ചിട്ടുണ്ട്. ഇന്നലെ ഗോള്‍ നേടിയപ്പോള്‍ രോഹിത് ധനുവിനു പ്രായം 16 വര്‍ഷവും അഞ്ചു മാസവും 27 ദിവസവും. ജിതേന്ദ്ര സിങ് 2017 ഡിസംബര്‍ 26ന് ഷില്ലോങ് ലജോങ്ങിനെതിരെ ഗോള്‍ നേടിയപ്പോള്‍ 16 വര്‍ഷവും 6 മാസവും 13 ദിവസവുമായിരുന്നു പ്രായം.

ജയത്തോടെ, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ജൂനിയര്‍ താരങ്ങളുടെ ടീമായ ആരോസ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്കു കയറി.

Top