മെൽബണിൽ ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്

മെല്‍ബണ്‍: മെൽബണിൽ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നാല് ഇന്ത്യൻ താരങ്ങള്‍ മെല്‍ബണിലെ റസ്റ്റോറന്റില്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയെന്നാണ് റിപ്പോർട്ട്.

റസ്റ്റോറന്റില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, യുവതാരം ശുഭ്മാന്‍ ഗില്‍, പേസര്‍ നവദീപ് സൈനി എന്നിവര്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ഒരു ആരാധകന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Top