രോഹിണി കോടതി വെടിവയ്പ്; കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

delhi high court

ന്യൂഡല്‍ഹി: രോഹിണി കോടതിയിലെ വെടിവയ്പ്പിന്റെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍, ഡല്‍ഹിയിലെ കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അഡ്വ. റിച്ച സിംഗ് സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തടവുകാരെ കോടതികളില്‍ നേരിട്ട് ഹാജരാക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും കോടതിയ്ക്ക് മുന്നിലുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദില്ലിയെ ഞെട്ടിച്ച് രോഹിണി കോടതിയില്‍ ഗുണ്ട നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളും വെടിയേറ്റ് മരിച്ചത്. വന്‍ സുരക്ഷാ വീഴ്ചയെന്ന് വിവിധ ബാര്‍ അസോസിയേഷനുകള്‍ പരാതി ഉന്നയിച്ചിരുന്നു.

Top