മ്യാൻമർ സുരക്ഷിതമാണെന്ന് റോഹിങ്ക്യൻ ജനത വിശ്വസിക്കുന്നില്ല ; യുനിസെഫ്

justin Forsyth

ധാക്ക : മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകൾ തിരികെ മ്യാൻമാറിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവിടെ സുരക്ഷിതമാണെന്ന് റോഹിങ്ക്യൻ ജനത വിശ്വസിക്കുന്നില്ലെന്നും യുനിസെഫ്.

ബംഗ്ലാദേശിലെ കോക്സ് ബസാറിൽ താമസിക്കുന്ന റോഹിങ്ക്യൻ അഭയാർഥികളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന യുനിസെഫ് ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ ജസ്റ്റിൻ ഫോർസിത് ആണ് ഈക്കാര്യം വ്യക്തമാക്കിയത്.

ബംഗ്ലാദേശിൽ നിന്ന് പോകുന്നതിന് മുൻപ് തിരികെ മ്യാൻമറിൽ എത്തുന്ന റോഹിങ്ക്യകൾക്ക് വ്യക്തമായ സുരക്ഷിതത്വും, അടിസ്ഥാനപരമായ അവരുടെ ആവിശ്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്നും ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനായി മ്യാൻമർ ഭരണകൂടവുമായി കരാർ ഒപ്പുവെച്ചതിൽ ബംഗ്ലാദേശിനെ അദ്ദേഹം പ്രശംസിച്ചു. ബംഗ്ലാദേശ് നടപ്പിലാക്കിയത് ശരിയായ കാര്യമാണ് അതിനാൽ ബംഗ്ലാദേശ് ഭരണകൂടത്തെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് ജസ്റ്റിൻ ഫോർസിത് സൂചിപ്പിച്ചു.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ഇവരെയാണ് ബംഗ്ലാദേശ് മ്യാൻമറിലെയ്ക്ക് തിരികെ അയക്കുന്നത്. മ്യാൻമറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.

ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാൻമറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യൻ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് നൽകുന്നത് സുരക്ഷിതമായ സംരക്ഷണമായിരിക്കണമെന്ന് ലോക മനുഷ്യവകാശ സംഘടനകൾ ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ കാരണത്താൽ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് മുൻപ് തിരികെ എത്തുന്നവർക്ക് താത്കാലിക അഭയ കേന്ദ്രങ്ങളാണ് നൽകുന്നതെന്നും , അതിനാൽ രണ്ട് വർഷത്തിനുളളിൽ ഇവരെ പൂർണമായി സ്വീകരിക്കുമെന്ന് മ്യാൻമർ വ്യക്തമാക്കിയിരുന്നു.

Top