റോഹിന്‍ങ്ക്യന്‍ അഭയാര്‍ത്ഥികളെ കേരളത്തിലേക്കെത്തിക്കുന്നതിന് പിന്നില്‍ പ്രത്യേകസംഘം

rohingya

കോവളം: വിഴിഞ്ഞത്ത് ഒരു കുടുംബത്തിലെ 6 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച്‌റോഹിന്‍ങ്ക്യന്‍ അഭയാര്‍ത്ഥികള്‍ എത്തിയ സംഭവത്തില്‍ പൊലീസും ഐ.ബിയും പ്രത്യേക അന്വേഷണം ആരംഭിച്ചു. നഗരത്തിലും തീരദേശമേഖലകളില്‍ 70ലേറെപേര്‍ എത്തിയതായും റോഹിന്‍ങ്ക്യന്‍ അഭയാര്‍ത്ഥികളെ എത്തിക്കുന്നതിന് പിന്നില്‍ പ്രത്യേകസംഘം നഗരത്തിലെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അഭയാര്‍ത്ഥികള്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെ ഒരു ക്യാമ്പില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഹൈദരാബാദില്‍ എത്തിയത്. കുടുംബം തൊഴില്‍ തേടി വന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന. ഇവരില്‍ നിന്നും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

Top