മ്യാൻമറിലെത്തുന്ന റോഹിങ്ക്യകൾ താത്കാലിക ക്യാമ്പുകളിൽ കഴിയണം; ബംഗ്ലാദേശ്

ധാക്ക: മ്യാൻമർ ഭരണകൂടം ഇല്ലാതാക്കുന്ന മനുഷ്യാവകാശങ്ങളുടെ ഇരകളാണ് റോഹിങ്ക്യൻ ജനതകൾ.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 620,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന വിഷയത്തില്‍ ബംഗ്ലാദേശ് മ്യാന്‍മറുമായി ധാരണയിലെത്തിയിരുന്നു.

മ്യാന്മറിലേയ്ക്ക് മടങ്ങുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ അവിടെ താത്കാലിക ക്യാമ്പുകളിൽ താമസിക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ എച്ച് മഹമൂദ് അലി തലസ്ഥാനമായ ധാക്കയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

അവരുടെ വീടുകൾ നശിപ്പിക്കപ്പെട്ടതിനാൽ തിരികെയെത്തുമ്പോൾ താത്കാലികമായ ക്യാമ്പുകളിൽ കഴിയേണ്ടിവരുമെന്നും, അവർക്ക് ഉപകാരപ്രദമായ രീതിയിൽ പിന്നീട് അവിടെ നിന്നും മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യാൻമാർ സൃഷ്‌ടിച്ച ഈ അഭയാർത്ഥി പ്രശ്നങ്ങളെ വംശീയ ശുദ്ധീകരണം എന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്.

മ്യാൻമാർ സൈന്യം റോഹിങ്ക്യൻ ജനതകളോട് കാണിച്ച അതിക്രമത്തിന്റെ ഭാഗമായി അവർക്ക് സ്വന്തമായുള്ള എല്ലാം നശിപ്പിച്ചിരുന്നു.

അതിനാൽ തിരികെ എത്തുന്ന റോഹിങ്ക്യൻ ജനത സുരക്ഷിതരാകുമെന്നതിൽ ആശങ്കകൾ ഐക്യരാഷ്ട്രസഭ ഉന്നയിച്ചിരുന്നു.

Top