കേരളത്തിന് സഹായവുമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍

ന്യൂഡല്‍ഹി: പ്രളയ ദുരന്തം നേരിടുന്ന കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളും. ഫരീദാബാദ്, ശരംവിഹാര്‍ എന്നിവിടങ്ങളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ 40000ഓളം രൂപ സമാഹരിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങുമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. ഡല്‍ഹിക്കടുത്ത ഫരീദാബാദ്, ശരംവിഹാര്‍ എന്നിവിടങ്ങളില്‍ പരമദാരിദ്ര്യത്തില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ 40000ഓളം രൂപ സമാഹരിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി. സന്നദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ മുഖേനയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ദുരിതാശ്വാസ സഹായം ലഭ്യമാക്കിയത്.

വിദ്യാര്‍ഥികളും കൂലിപ്പണിക്കാരുമടങ്ങുന്ന ഷൈന്‍ സ്റ്റാര്‍ എഫ്.സി ഫുട്ബാള്‍ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ധനം സമാഹരണം നടത്തിയത്. ക്ലബിന്റെ കരുതല്‍ ധനമായി സൂക്ഷിച്ച 5000 രൂപയും അടിയന്തരാവശ്യങ്ങള്‍ക്ക് നീക്കിവെച്ച 10,000 രൂപയും ഉള്‍പ്പെട്ട തുകയാണ് ദുരിതാശ്വാസത്തിനായി അഭയാര്‍ഥികള്‍ നല്‍കിയത്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിഷന്‍ 2026 പദ്ധതി സി.ഇ.ഒ പി.കെ. നൗഫല്‍ ഈ തുക ഏറ്റുവാങ്ങി.

Top