റോഹിങ്ക്യൻ ജനതയെ ഇല്ലാതാക്കിയത് കടുത്ത മാനസികാഘാതം ; യു.എൻ അഭയാർത്ഥി മേധാവി

rohingya

സോൾ : മ്യാൻമർ നടത്തുന്ന വംശീയ അധിക്ഷേപത്തിന് ഇരകളാണ് റോഹിങ്ക്യൻ സമൂഹം.

മ്യാന്മറിൽ നിന്ന് അക്രമങ്ങൾ ഭയന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളെ ഇല്ലാതാക്കിയത് കടുത്ത മാനസികാഘാതമെന്ന് യു.എൻ അഭയാർത്ഥി മേധാവി.

അവർക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകളാണ് ഒരു തരത്തിൽ അവരെ അഭയാർത്ഥികൾ ആക്കിയതെന്നും, ആരും ഒരിക്കലും നേരിടാത്ത പ്രതിസന്ധിയും കഷ്ടപ്പാടുമാണ് റോഹിങ്ക്യൻ സമൂഹം നേരിട്ടതെന്നും അഭയാർത്ഥികൾക്കായി നിയമിച്ച യു.എൻ. ഹൈകമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കി.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

അഭയാർഥികളുടെ ദുരിതം അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം സൃഷ്ടിച്ചു. പ്രതിസന്ധികളെ നേരിടാൻ ദശലക്ഷക്കണക്കിന് ഡോളർ സഹായം ഏജൻസികൾ ആഹ്വാനം ചെയ്തിരുന്നു.

റോഹിങ്ക്യൻ സമൂഹം പ്രതികരണമില്ലാത്ത ജനങ്ങളാണെന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്ന് ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

അഭയാർത്ഥികൾ താമസിക്കുന്ന ക്യാംപുകൾ സന്ദർശിച്ചുവെന്നും, അവരുടെ ജീവിതത്തിലും, കുടുംബത്തിലും ഒന്നും നിലനിൽക്കുന്നില്ലെന്നും എല്ലാം അവർക്ക് നഷ്ടമായെന്ന് ലോകത്തിന് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രത്തോളം ഭീകരമാണെന്ന് നേരിൽ കണ്ടാൽ മാത്രമേ മനസിലാക്കൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1996-97 ആഭ്യന്തര യുദ്ധസമയത്ത് മധ്യ ആഫ്രിക്കയിലെ ജനങ്ങൾക്കിടയിലാണ് ഇത്തരത്തിൽ കടുത്ത മാനസികാഘാതം കണ്ടതെന്ന് ഗ്രാൻഡി സൂചിപ്പിച്ചു.

ആഭ്യന്തര യുദ്ധസമയത്ത് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടയാളാണ് ഫിലിപ്പോ ഗ്രാൻഡി.

റോഹിങ്ക്യൻ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയും, മറ്റ് സ്വാകാര്യ സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങൾ വിജയമാണെന്നും, ഇപ്പോൾ നടക്കുന്ന വംശീയഹത്യ രാഷ്ട്രീയ പ്രശ്നമല്ലെന്നും ഒരു മതം മറ്റൊരു മതത്തിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതാണെന്നും ഫിലിപ്പോ ഗ്രാൻഡി ഉന്നയിച്ചു.

റാഖൈനിൽ ആഗസ്റ്റ് 25ന് നടന്ന ആക്രമണങ്ങളിൽ സഹായം നൽകുന്നതിന് റെഡ് ക്രോസ് സംഘടന ഒഴികെ, സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സഹായ ഏജൻസികൾക്കും മ്യാൻമർ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ബുദ്ധ മതക്കാർ റോഹിങ്ക്യൻ സമൂഹത്തോട് കാണിക്കുന്നത് ക്രൂരതയാണെന്നും അവർക്കും ജിവിക്കാൻ അവകാശമുള്ളവരാണെന്നും യു.എൻ അഭയാർത്ഥി മേധാവി വ്യക്തമാക്കി.

റോഹിങ്ക്യൻ വിഷയത്തിൽ ചൈനയുടെ ഇടപെടലിനെ തുടർന്ന് മ്യാൻമർ ചർച്ചകൾക്ക് തയ്യാറണെന്ന് വ്യക്തമാക്കിയിരുന്നു.

മ്യാൻമർ സ്വീകരിക്കുന്ന നടപടികൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ.

റിപ്പോർട്ട് : രേഷ്മ പി എം

Top