റോഹിങ്ക്യ അഭയാര്‍ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണി ; നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : റോഹിങ്ക്യ അഭയാര്‍ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

നിലപാട് തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

ഇന്ത്യയുടെ നിലപാടിന് പിന്തുണ തേടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിക്ക് ഹസീനയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
Rohingya refugees
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തിലെ പുറത്തുവന്ന ഭാഗങ്ങള്‍ വിവാദമായിരുന്നു.

അഭയാര്‍ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവരെ തിരിച്ചയക്കേണ്ടത് അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ ഉണ്ട്. എന്നാല്‍ സത്യവാങ്ങ്മൂലം അന്തിമല്ലെന്നും നിലപാട് സ്വീകരിക്കുന്നതെയുള്ളൂവെന്നും ആഭ്യന്തര മന്ത്രാലയം പിന്നീട് വിശദീകരിച്ചു.

റോഹിങ്ക്യ അഭയാര്‍തത്ഥികള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. രാജ്യ സുരക്ഷയ്ക്ക് ഇവര്‍ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആഭ്യന്തര വിദേശ കാര്യ മന്ത്രാലയങ്ങള്‍.

Top