അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 18 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍

arrest

അഗര്‍ത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 18 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ത്രിപുരയില്‍ നിന്നും അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘമാണ് ത്രിപുരയിലെ കോവായി ജില്ലയില്‍ നിന്നും പൊലീസ് പിടിയിലായത്.

മ്യാന്‍മാറില്‍ നിന്നുമെത്തിയ ഇവര്‍ ബംഗ്ലാദേശ് വഴിയാണ് ത്രിപുരയില്‍ എത്തിയതെന്നും, ജോലി തേടി ത്രിപുരയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

Top