റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന് ലേഖകരെ ജയിലിലടച്ചു

മ്യാന്‍മര്‍: റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന് മ്യാന്‍മര്‍ തങ്ങളോട്‌ രാഷ്ട്രീയമായി പകപോക്കുകയാണെന്ന് മ്യാന്‍മറില്‍ തടവിലാക്കപ്പെട്ട റോയിട്ടേഴ്‌സ് ലേഖകര്‍. പൊതുജനങ്ങളുടെ മൊബൈല്‍ ഫോണില്‍ വ്യാപകമായി ഉണ്ടായിരുന്ന വിവരങ്ങള്‍ മാത്രമാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ലേഖകര്‍ കോടതിയില്‍ പറഞ്ഞു. ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റം ചുമത്തി രണ്ട് റോയിട്ടേഴ്‌സ് ലേഖകരെ മ്യാന്‍മര്‍ ജയിലിലടച്ചിരിക്കുകയാണ്.

Detained Reuters journalist Wa Lone arrives at Insein court in Yangon, Myanmar July 16, 2018. REUTERS/Ann Wang

റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മ്യാന്മര്‍ കോടതി കുറ്റം ചുമത്തി ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്, റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോ ഊ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവരെ അറസ്റ്റു ചെയ്തത്. ഈ മാസം 9ന് ഇവര്‍ക്ക് 14 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിടെയാണ് തങ്ങളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വാദിച്ചത്.

Detained Reuters journalist Kyaw Soe Oo arrives at Insein court in Yangon, Myanmar July 24, 2018. REUTERS/Ann Wang

മ്യാന്‍മറിലെ റഖൈന്‍ സ്റ്റേറ്റില്‍ 10 റോഹിങ്ക്യന്‍ മുസ്ലിംങ്ങളെ കൊന്നതിന്റെ വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഇരുവരെയും അറസ്റ്റു ചെയ്തത്. നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള നടപടിയാണിതെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു.

Top