സ്വന്തം നാട്ടില്‍ തിരികെയെത്തിയാല്‍ ജയില്‍ ജീവിതം, റൊഹിങ്ക്യന്‍ ദുരിതം അവസാനിക്കുന്നില്ല..

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ഇന്ത്യ തിരിച്ചയച്ച ഏഴ് റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മര്‍ അധികൃതര്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. അനധികൃതമായി അതിര്‍ത്തി കടന്നു എന്നാരോപിച്ചാണ് സുരക്ഷാ വിഭാഗം ഈ ഏഴുപേരെയും പിടികൂടിയിരിക്കുന്നത്.

ദേശീയ അപഗ്രഥന രേഖകള്‍ പരിശോധിച്ച് വിശദാംശങ്ങള്‍ അറിയുന്നതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. അതിനു ശേഷമായിരിക്കും ഏഴുപേര്‍ക്കും സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. എന്നാല്‍ ഈ രേഖകളൊന്നുമില്ലാത്തതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എംബസ്സി ഓഫീസര്‍ അറിയിച്ചു. അനധികൃതമായി അതിര്‍ത്തി ലംഘിച്ച കേസില്‍ ഇവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മ്യാന്‍മര്‍ അധികൃതര്‍ അറിയിക്കുന്നത്. തിരിച്ചു പോകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ ഇവരെ തിരിച്ചയച്ചത്.

rohingyaa

രാജ്യത്തേയ്ക്ക് തിരിച്ചെത്തുന്നതും റൊഹിങ്ക്യകള്‍ക്ക് വലിയ ബാലികേറാ മല ആയിരിക്കുകയാണ്. 2012ല്‍ വലിയ കലാപങ്ങളാണ് മ്യാന്‍മറില്‍ റൊഹിങ്ക്യകളും ബുദ്ധിസ്റ്റ് വിഭാഗവും തമ്മില്‍ നടന്നത്. 6000 വീടുകള്‍ അന്ന് കത്തിനശിച്ചു. റൊഹിങ്ക്യകളെ പൗരന്മാരായി പോലും മ്യാന്‍മര്‍ സര്‍ക്കാര്‍ കണ്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ ഈ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ നിരവധി തവണ അഭയാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ടെങ്കിലും ആവശ്യമായ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ നിരവധി ആളുകളാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്. 700,000 റൊഹിങ്ക്യകളാണ് ബംഗ്ലാദേശില്‍ കഴിയുന്നത്. എന്നാല്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് പൗരത്വം അനുവദിച്ചാല്‍ മാത്രമേ മ്യാന്‍മറിലേയ്ക്കുള്ളൂ എന്നാണ് ഇവരുടെ നിലപാട്.

റൊഹിങ്ക്യകളെ തിരികെ കൊണ്ടു പോകുന്നതിനായി ബംഗ്ലാദേശുമായി മ്യാന്‍മര്‍ ജനുവരിയില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ജൂണില്‍ ഐക്യരാഷ്ട്രസഭയിക്കും ഇതേ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പൗരത്വം ലഭിക്കാതെ ഈ കരാറുകളുമായി സഹകരിക്കില്ലെന്നാണ് റൊഹിങ്ക്യകള്‍ പറയുന്നത്.

rohingya

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കാനും ഇവര്‍ ബാധിസ്ഥരാണ്. നാഷണല്‍ വേരിഫിക്കേഷന്‍ കാര്‍ഡും നാഷണല്‍ സെക്യൂരിറ്റി കാര്‍ഡും ഇവര്‍ക്കായി തയ്യാറാക്കും. സ്ഥലങ്ങള്‍ തിരിച്ചറിയുക, വിവിധ രേഖകള്‍ കാണിക്കുക തുടങ്ങിയവയിലൂടെയാണ് കാര്‍ഡുകള്‍ അനുവദിക്കുന്നത്. നാഷണല്‍ വേരിഫിക്കേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ഇവര്‍ യോഗ്യരെന്ന് തെളിഞ്ഞാല്‍, പ്രത്യേകം തയ്യാറാക്കിയ ഗ്രാമങ്ങളില്‍ താമസിക്കാന്‍ ഇവര്‍ക്ക് അനുമതി ലഭിക്കും. എന്നാല്‍, സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് പോകാന്‍ സാധിക്കില്ല. വിവിധ വീടുകളും ഇത്തരക്കാര്‍ക്കായി പണിയുന്നുണ്ട്. ഇന്ത്യയും മാവൂങ് ഡോയില്‍ ഇത്തരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

Top