റോഹിംഗ്യൻ വിഷയം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മനുഷ്യവകാശ കമ്മിഷൻ

ന്യൂഡൽഹി: റോഹിംഗ്യൻ വിഷയത്തിൽ കേന്ദ്രസർക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍റെ രൂക്ഷ വിമർശനം.

കേന്ദ്ര നിലപാട് മനുഷ്യാവകാശ ലംഘനമാണെന്നും കേന്ദ്ര നിലപാടിനെതിരെ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

റോഹിംഗ്യൻ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച സു​പ്രീം​ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പറഞ്ഞു.

റോഹിംഗ്യൻ അ​ഭ​യാ​ർ​ഥി​ക​ൾ രാ​ജ്യസു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Top