അന്താരാഷ്ട്ര ടെന്നിസ് ടൂര്‍ണമെന്റില്‍ രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ഡെന്‍ സഖ്യത്തിന് തോല്‍വി

അഡ്‌ലൈഡ്: അഡ്‌ലൈഡ് അന്താരാഷ്ട്ര ടെന്നിസ് ടൂര്‍ണമെന്റില്‍ രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ഡെന്‍ സഖ്യത്തിന് തോല്‍വി. രാജീവ് റാം – ജോ സാലിസ്ബറി സഖ്യത്തിന് മുന്നിലാണ് ബൊപ്പണ്ണ സംഘം പൊരുതി വീണത്. ഇരുസംഘങ്ങളും ഓരോ സെറ്റുകള്‍ വീതം നേടിയപ്പോള്‍ ടൈബ്രേയ്ക്കറില്‍ രാജീവ് റാം – ജോ സാലിസ്ബറി സഖ്യം വിജയിച്ചു.

ഇതോടെ വിജയികളെ നിര്‍ണയിക്കാന്‍ ടൈബ്രേയ്ക്കര്‍ വേണ്ടി വന്നു. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ടൈബ്രേയ്ക്കറില്‍ ആദ്യം 5-1ന് ബൊപ്പണ സഖ്യം ലീഡ് ചെയ്തു. പക്ഷേ ശക്തമായി തിരിച്ചടിച്ച റാം-ജോ സംഘം സ്‌കോര്‍ 5-5ന് തുല്യമാക്കി. കടുത്ത പോരാട്ടത്തിനൊടുവില്‍ 9-11ന് ബൊപ്പണയും എബ്‌ഡെനും പൊരുതിവീണു.

മത്സരത്തിന്റെ തുടക്കത്തില്‍ ബൊപ്പണ്ണ – എബ്ഡെന്‍ സഖ്യം നന്നായി തുടങ്ങി. ഒരു ഘട്ടത്തില്‍ 4-1ന് ബൊപ്പണ സഖ്യം ലീഡ് ചെയ്തു. എന്നാല്‍ രാജീവ് റാം – ജോ സംഘം ശക്തമായി തിരിച്ചുവന്നു. 6-7ന് ആദ്യ സെറ്റ് റാമും ജോയും ജയിച്ചുകയറി. നിര്‍ണായകമായ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. പോയിന്റ് നിലയില്‍ ഇരു സംഘങ്ങളും തുല്യത പാലിച്ചാണ് രണ്ടാം സെറ്റ് മുന്നേറിയത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 7-5ന് ബൊപ്പണ-എബ്‌ഡെന്‍ സഖ്യം സെറ്റ് പിടിച്ചെടുത്തു.

Top