ROGER FEDERER

മായാമി: ചീത്തവിളിച്ച സ്റ്റാന്‍സ് വാവ്‌റിങ്കയെ ചിരിച്ചു തോല്‍പ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍.

ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റ് ഫൈനലില്‍ ഫെഡററോടു പരാജയപ്പെട്ടശേഷം കാണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു റോജര്‍ ഫെഡറര്‍ക്കെതിരെ സ്റ്റാന്‍ വാവ്‌റിങ്കയുടെ മോശം പദപ്രയോഗം. തമാശരൂപത്തിലുള്ള ചീത്തവിളിയെ ഫെഡറര്‍ ചിരികൊണ്ടാണു നേരിട്ടത്.

പത്ത് ദിവസത്തോളം നീണ്ട കളികളില്‍ താന്‍ ആകെ ക്ഷീണിതനാണെന്ന് പറഞ്ഞായിരുന്നു വാവ്‌റിങ്ക തുടങ്ങിയത്. തന്റെ വാക്കുകള്‍ കേട്ട് ചിരിക്കുന്നത് കണ്ടപ്പോഴാണ് വാവ്‌റിങ്ക ഫെഡററെ ആള്‍ എന്നു വിശേഷിപ്പിച്ചത്. ഇതുകൂടി കേട്ടതോടെ ഫെഡററുടെ ചിരി നിയന്ത്രണം വിട്ടു.

ഞങ്ങള്‍ തമ്മില്‍ കടുത്ത പലമത്സരങ്ങളുമുണ്ടായിട്ടുണ്ട്. അതില്‍ പലപ്പോഴും വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു. എങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നിങ്ങള്‍ കളിച്ചപ്പോള്‍ ഞാനായിരുന്നു കയ്യടിച്ചവരില്‍ ഏറ്റവും മുന്നില്‍. അന്നത്തെ തിരിച്ചുവരവിനും ഇന്നത്തെ കിരീടത്തിനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു വാവ്‌റിങ്കയുടെ വാക്കുകള്‍.

Top